പിങ്ക് പോലീസ് മലപ്പുറത്തും

മലപ്പുറം:  സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പിങ്ക് പൊലീസ് ഈ മാസം മുതല്‍ മലപ്പുറം ജില്ലയിലും. ഒപ്പം ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനും ഇതോടൊപ്പം തുടങ്ങും. രാത്രിയോ പകലോ ഭേദമില്ലാതെ 1515 ടോള്‍ ഫ്രീ നമ്പറില്‍ ഒരു ഫോണ്‍ വിളിയിലൂടെ പിങ്ക് പൊലിസിന്റെ സേവനം ലഭ്യമാവുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ മൂന്നു വാഹനങ്ങളാവും ജില്ലയില്‍ സേവനത്തിനുണ്ടാവുക. വാഹനങ്ങളെത്തിയാലുടന്‍ പ്രവര്‍ത്തനംതുടങ്ങാനാവും. ഡ്രൈവറടക്കമുള്ള ഉദ്യോഗസ്ഥര്‍ വനിതകളാണെന്നതും പിങ്ക്‌പൊലീസിന്റെ പ്രത്യേകതയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും
തടയുന്നതിന് ജില്ലാതലത്തില്‍ പൊലിസ് നടപ്പാക്കുന്ന പദ്ധതിയാണ് പിങ്ക്
പൊലിസ് പട്രോളിങ്. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കൊല്ലം,
കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ കണ്‍ട്രോള്‍ റൂമാണ് ഇതിനായി
തയാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊലിസ്
ഉദ്യോഗസ്ഥരും വനിതകളാണെന്നുള്ളതാണ് പ്രത്യേകത.

 

വാഹനങ്ങളില്‍ നിരീക്ഷണ
കാമറകളും ഇലക്‌ട്രോണിക് ടാബുകളും ഉള്‍പ്പെടെയുള്ളവ
സജ്ജീകരിച്ചിട്ടുണ്ടാവും. ‘1515’ എന്ന ടോള്‍ഫ്രീ നമ്പരിലേക്കുവരുന്ന
കോളുകള്‍ കണ്‍ട്രോള്‍റൂമിലെ കംപ്യൂട്ടര്‍ വഴി വാഹനങ്ങളുടെ
ലൊക്കേഷനുസരിച്ച് അതാത് വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന
ടാബുകളിലെത്തും. വിവരം മനസിലാക്കി പിങ്ക് പട്രോളിങ് ടീം
കൃത്യസ്ഥലത്തെത്തും. മലപ്പുറം പൊലിസ് കണ്‍ട്രോള്‍ റൂമിലാണ് പിങ്ക്
പൊലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

സ്‌കൂള്‍, കോളജ്, മറ്റ്വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനിതാഹോസ്റ്റലുകള്‍, കുട്ടികളും വനിതകളും
തടിച്ചുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിങ്ങളിള്‍ പട്രോളിങ്ങ് നടത്തുക, പൂവാല
ശല്യം തടയുക, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന കുട്ടികളെ
നിരീക്ഷിച്ച് നടപടിയെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി മരുന്ന്
ഉപയോഗത്തെ സംബന്ധിച്ച് വിവരം ശേഖരിക്കുക തുടങ്ങിയവയും പിങ്ക് പൊലീസിന്റെപ്രധാന ചുമതലകളാണ്.

പൊലിസ് സ്റ്റേഷനില്‍ കയറി പരാതി പറയാന്‍ മടിയുള്ള
വനിതകള്‍ക്കും ഇനി പിങ്ക് പൊലിസിന്റെ സഹായം തേടാം. റോഡിലോ മറ്റോ
ഒറ്റപ്പെടുന്ന അവസ്ഥയിലും പിങ്ക് പൊലിസ് നിങ്ങളെ സഹായിക്കാനെത്തും.
ഇതോടൊപ്പം ജില്ലയില്‍ വനിതാ പൊലീസ് സ്റ്റേഷനും ഈ മാസം സജ്ജമാവും. വനിതാ
സെല്ലിനോടനുബന്ധിച്ചാവും പുതിയ വനിതാ പൊലീസ് സ്റ്റേഷന്‍ വരുക.

Leave a Reply

Your email address will not be published. Required fields are marked *