ആഹ്ലാദം പ്രകടിപ്പിച്ചത് കെഎസ്ആര്‍ടിസി ബസ്സ് എറിഞ്ഞു തകര്‍ത്ത്; ബിജെപി പ്രവര്‍ത്തകന്‍ ജയിലിലായി

വടകര: ആഹ്ലാദം വരുമ്ബൊഴും പ്രതിഷേധം കൂടുമ്ബോഴും എല്ലാം തകര്‍ക്കപ്പെടുന്നത് നമ്മുടെ ആന വണ്ടികള്‍ തന്നെ. ആഹ്ലാദ പ്രകടനം പ്രതിഷേധ പ്രകടനമായതോടെ വടകരയില്‍ ഒരു സംസ്ഥാന റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസ് പെരുവഴിയിലായി. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം കെഎസ്‌ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്ത കേസ്സില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.പുതുപ്പണം ചീളുപറമ്ബത്ത് അജേന്ദ്രനെയാണ്(45)വടകര എസ്‌ഐ രാജേഷ് അറസ്റ്റ് ചെയ്തത്.

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ വടകരയില്‍ ബിജെപി നടത്തിയ പ്രകടനം കടന്നു പോകുന്നതിനിടയില്‍ തെരുവ് വിളക്കുകള്‍ ഓഫാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ദേശീയപാത ഉപരോധിച്ചപ്പോഴാണ് കണ്ണൂരില്‍ നിന്നും കോട്ടയം പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് സിഗ്നല്‍ പോസ്റ്റില്‍ വെച്ച്‌ മുന്‍ ഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പകള്‍ ചേര്‍ത്താണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *