ബി.ജെ.പി ബന്ധം: ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ബി.ജെ.പിയുമായി സഹകരിക്കുമെന്ന്​ കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ബി.ജെ.പിയുമായുള്ള ഭാവി പ്രവര്‍ത്തനങ്ങളും സഹകരണവും കൂടിയാലോചിക്കുന്നതിനാണ്​ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്​.

ആന്ധ്രാപ്രദേശിന്​ പ്രത്യേക പദവിയില്ലെന്ന്​ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നതോടെ എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ ടി.ഡി.പി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്​ കേന്ദ്രമന്ത്രിമാരായ അശോക്​ ഗണപതി രാജു. വൈ.എസ്​ ചൗധരി എന്നിവര്‍ രാജിവെക്കുകയും ചെയ്​തു. ആന്ധ്രാപ്രദേശിന്​ പ്രത്യേക പാദവി നികാരിച്ചതിനെ തുടര്‍ന്ന്​ ടി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ പ്രധാനമരന്തി നരേരന്ദമോദി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ ടി.ഡി.പി ഉറച്ചു നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *