ലൈറ്റ് മെട്രോ പദ്ധതി ; ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത്.
ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്നും, കേരളത്തോട് ചെയ്ത പാതകമാണ് അതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നും, അഴിമതിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഇന്നലെ രംഗത്ത് വന്നിരുന്നു. പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്നും പിന്‍മാറിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *