ശ്രീദേവിയുടെ മരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന്‍; ആശയങ്കയോടെ സിനിമ ലോകം

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. മരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്തെത്തിയിരിക്കുന്നത്.

ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വേണുഗോപാല്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തില്‍ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണു ഗോപാല്‍ പറയുന്നു.

ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി നിരവധി സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സര്‍ജറി ചെയ്തിരുന്നത്.

ബോണി കപൂറിന്റെയും സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. പല ചിത്രങ്ങളും വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങള്‍ നികത്തിയത് ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാല്‍ പറയുന്നു.

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കിന് പകരം വെയ്ക്കാനില്ലാത്ത പേരാണ് ശ്രീദേവി. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ഭാവ സൗന്ദര്യമായി നിറഞ്ഞുനിന്ന ശ്രീദേവിയുടെ മരണം സിനിമാ ലോകത്തിന് നികത്താനാവാത്ത ശൂന്യതയാണ്.

അഭിനയത്തിലും സൗന്ദര്യത്തിലും പകരം വെയ്ക്കാനില്ലാത്ത ശ്രീ തന്നെയായിരുന്നു അവര്‍. 1963ല്‍ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെന്ന താരകം ഒരു നൊടിനേരം കൊണ്ട് മാഞ്ഞപ്പോള്‍ ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസു നിറയെ അവര്‍ അഭിനയിച്ചുവെച്ച ഒരുപിടി നല്ല കഥാപാത്രങ്ങളുടെ ഓര്‍മ്മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *