കോഴിക്കോട് നഗരത്തില്‍ മാലപിടിച്ചുപറി സംഘം സജീവം

കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്ബ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ടത്.

കക്കോടി പടിഞ്ഞാറ്റുംമുറി മേടയില്‍വീട്ടില്‍ ബേബിയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. അംഗന്‍വാടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ രാവിലെ 10.30ഓടെയാണ്സംഭവം. ബൈക്കിലെത്തിയ സംഘം മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളെയോ മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്ബറോ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച്‌ ചേവായൂര്‍ എസ്‌ഐ അസീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടു പേരെ കഴിഞ്ഞയാഴ്ച നല്ലളം പോലീസ് പിടികൂടിയിരുന്നു. പിടിച്ചുപറി സംഘത്തിലെ മുഖ്യ പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ പോലീസിനായി’ില്ല. ഈ സംഘമാണ് മൂട്ടോളിയിലെ മോഷണത്തിനും പിന്നിലെന്ന സംശയത്തിലാണ് പോലീസ്. മാത്തോട്ടം സ്വദേശി ജംഷീദ്, മാറാട് സ്വദേശി ഷഫീഖ് എ അപ്പായി (29) എന്നിവരെയാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. ഇരുവരും റിമാന്റിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടുപേര്‍ കൂടി പിടിച്ചുപറി സംഘത്തിലുണ്ടെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *