ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ളയാള്‍ ഒന്നാം പ്രതി

ബംഗളൂരു: ഗൗരി ല​േങ്കഷി​​െന്‍റ കൊലപാതകത്തില്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്ത നവീന്‍ കുമാര്‍ (37) കേസിലെ ഒന്നാം പ്രതിയാകുമെന്ന്​​ കര്‍ണാടക പൊലീസ്​. പൊലീസ്​ കസ്​റ്റഡിയിലുള്ള ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക്​ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസ്​ അന്വേഷണത്തിലുണ്ടായ സുപ്രധാന കണ്ടെത്തലുകളും മറ്റ്​ വിശദാംശങ്ങളും സീല്‍ ചെയ്​ത കവറില്‍ കോടതിയില്‍ ഏല്‍പ്പിച്ചു. ഗൗരിയുടെ കൊലപാതകികളെ കുറിച്ച്‌​ വ്യക്തമായ സൂചന നവീനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ്​ പൊലീസ്​ വൃത്തങ്ങള്‍ പറയുന്നത്​.

ഫെബ്രുവരി 19നാണ്​ മജിസ്​റ്റിക്​ ബസ്​ ടെര്‍മിനല്‍ പരിസരത്തുവെച്ച്‌​ നവീന്‍ കുമാറിനെ അറസ്റ്റു ചെയ്യുന്നത്. 15 വെടിയുണ്ടകള്‍ ഉള്‍പ്പെടെ തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ ഇയാള്‍ പിടിയിലായത്​. ഇയാളെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍. ആര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച്‌ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്​. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന്​ സൂചന ലഭിച്ചിരുന്നു. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *