വെബ് ഡെസ്‌ക് : രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പുരസ്‌കാരമായ പത്മശ്രീ പുരസ്‌ക്കാരം 30 ശതമാനത്തില്‍ കൂടുതലും പക്ഷപാതപരമായാണ് നല്‍കാറുളളതെന്ന് കണ്ടത്തല്‍.
അധികാരത്തിലുളള സര്‍ക്കാര്‍ നാലുവര്‍ഷങ്ങളില്‍ പക്ഷപാതമില്ലാതെ പത്മശ്രി പുരസ്‌കാരം നല്‍കാറുണ്ടെന്നും എന്നാല്‍ അഞ്ചാമത്തെ വര്‍ഷം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുരസ്‌കാരം നല്‍കാറുളളതെന്നും വിശകലനത്തില്‍ പറയുന്നു. 16 വര്‍ഷത്തെ പുരസ്‌കാരവിതരണം വിശകലനം ചെയ്താണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഫാക്ട്‌ലിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
16 വര്‍ഷങ്ങള്‍ക്കുളളില്‍ നല്‍കിയ പുരസ്‌കാരങ്ങളില്‍ മൂന്ന് ഭാഗവും ദില്ലിയും മഹാരഷ്ട്രയും പങ്കിട്ടപ്പോള്‍ ബീഹാറില്‍ 20 എണ്ണം മാത്രമെ പുരസ്‌കാര ജേതാക്കളുണ്ടായിരുന്നുളളു. അതായത് 2 ശതമാനം മാത്രമാണ് ബീഹാറിലേക്ക് ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടം വന്നപ്പോള്‍ എഴ് സംസ്ഥാനങ്ങള്‍ക്കായി പുരസ്‌കാരങ്ങള്‍ നല്‍കി. അതായത് 63 ശതമാനം പുരസ്‌കാരങ്ങള്‍ എഴ് സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തു.
ഇവ തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ മാത്രമുളള കണക്കുകളാണെന്നാണ് വിശകലനത്തില്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളിലാണ് പുരസ്‌കാരങ്ങള്‍ വര്‍ദ്ധിക്കുന്നതും. 30 ശതമാനത്തോളം വര്‍ദ്ധനവാണ് ഇതുവരെ തിരഞ്ഞെടുപ്പ് കാലയളവിലെ പുരസ്‌കാരവിതരണത്തിലുണ്ടായതെന്നും ഫാകട്‌ലി വക്താക്കള്‍ പറയുന്നു.
” പ്രത്യേക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയവുമായി നേരിട്ട് പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് ബന്ധമില്ല. പക്ഷെ പുരസ്‌കാര ജേതാക്കളെ കണ്ടെത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ രാഷ്ടീയം കളിക്കുന്നുവെന്നുവേണം കരുതാന്‍”. ഫാക്ടലി വക്താവ് ദുബഡു പറഞ്ഞു.
2004 ലെ തിരഞ്ഞെടുപ്പ് വര്‍ഷം എന്‍.ഡി.എ അധികാരത്തിലായിരുന്നപ്പോള്‍ 74 പേര്‍ക്കായിരുന്നു പത്മപുരസ്‌കാരം നല്‍കിയത്. മുന്‍വര്‍ഷങ്ങളിലെ ശരാശരി 57 ആയിരുന്നു. 2009 ല്‍ യു.പി.എ കേന്ദ്ര ഭരിച്ചപ്പോള്‍ 93 പേര്‍ക്ക് പത്മശ്രീ നല്‍കി. അതിനുമുമ്പുളള 4 വര്‍ഷത്തെ താരതമ്യപെടുത്തുമ്പോള്‍ ശരാശരി 66. 2010 ല്‍ വീണ്ടും യു.പി.എ അധികാരത്തിലെത്തിയപ്പോള്‍ 101 പത്മശ്രി പുരസ്‌കാരങ്ങള്‍ നല്‍കി. മുമ്പത്തെ 4 വര്‍ഷങ്ങളുടെ ശരാരശരി 80. 2004, 2004, 20014 എന്നീ തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ നല്‍കിയ പത്മശ്രീ പുരസ്‌കാരങ്ങളുടെ എണ്ണം തിരഞ്ഞെടുപ്പില്ലാത്ത ഒരു നാലുവര്‍ഷങ്ങളുടെ ശരാശരിയേക്കാള്‍ 30 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
മറ്റുസംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരങ്ങള്‍ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെയധികം പുരസ്‌കാരങ്ങളാണ് ദില്ലിക്കും മഹാരാഷ്ട്രക്കും നല്‍കിയിട്ടുളളത്. കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കുളളില്‍ ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കായി 1,200 പത്മശ്രീ പുരസ്‌കാരങ്ങളാണ് നല്‍കിയത്. അതായത് മൊത്തം പുരസ്‌കാരങ്ങളുടെ മൂന്നു ഭാഗം. തമിഴ്‌നാടും കര്‍ണ്ണാടകയും കേരളവും അതിന്റെ പകുതിക്കു താഴെ മാത്രമെ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടുളളൂ. ആന്ദ്രപ്രദേശും ഉത്തരപ്രദേശും 6 ശതമാനം വീതമാണ് വാങ്ങിയത്. ബീഹാറി
ന് 16 വര്‍ഷത്തിനിടെ വെറും 20 പുരസ്‌കാരങ്ങള്‍ മാത്രമെ നേടാനായുളളൂ.
16 വര്‍ഷം നല്‍കിയിട്ടുളള പുരസ്‌കാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നല്‍കിയ മേഖല കലാരംഗത്താണ്. സാഹിത്യം, വിദ്യാഭ്യാസം, ഔഷധം, ശാസ്ത്രം, എഞ്ചിനിയറിംങ് എന്നീ മേഖലയില്‍ വളരെ ശുഷ്‌കം. ജേര്‍ണലിസമാണെങ്കില്‍ ഈ ലിസറ്റില്‍ ഒടുവിലാണ് വരുന്നത്.
