ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ വിഷയം അയോധ്യ ആകുമെന്ന സൂചന നല്കി ആര്‍എസ്എസ്. ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തീര്‍ച്ചയായ കാര്യമെന്ന് ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് എത്രയും വേഗം നിര്‍മ്മാണം തുടങ്ങാനുള്ള നീക്കം ആരംഭിക്കും. സുപ്രീം കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അയോധ്യവിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് മുന്‍പ് ജീവനകല ആചാര്യന് ശ്രി ശ്രി രവിശങ്കര്‍ വൃക്തമാക്കിയിരുന്നു. രവി ശങ്കറിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് സംഘടനാ ജനറല്‍ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാം തവണയാണ്.
