ന്യൂഡല്‍ഹി: ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ് നിര്‍ത്തിവെച്ചത്.
ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്. ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും പ്രതിഷേധിച്ചു. ബഹളം മൂലം സഭാ നടപപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
