പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട് : ജനോപകാരപ്രദമായ സേവന വിതരണത്തിന് അക്ഷയ സംരംഭകരെ നിര്‍വഹണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ മൂന്നാംഘട്ട പരിശീലന പരിപാടി പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു കോഴിക്കോട് നവജ്യോതി, ഇരിങ്ങല്‍ സര്‍ഗാലയ എന്നീ സ്ഥലങ്ങളില്‍ വച്ച് നാല് ബാച്ചുകളായാണ് പരിശീലനം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് കേരളയുമായി സഹകരിച്ചാണ് പരിശീലനം നടത്തിയത്. സംരംഭകര്‍്ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിനും പരമാറിവരുന്ന ടെക്‌നോളജിയിലുള്ള മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്കി.ഓരോ ബാച്ചിനും 2 ദിവസത്തെ പരിശീലനമാണ്. നാലു ബാച്ചുകളിലുമായി 146 ഓളം അക്ഷയ സംരംഭകര്‍ പങ്കെടുത്തു. മനോജ് മേലേടത്ത്, പ്രവീണ്‍ പരമേശ്വരന്‍ എന്നിവര്‍ സോഫ്റ്റ് സ്‌കില്ലീലും സുനില്‍, സന്തോഷ് എന്നിവര്‍ ഹാര്‍ഡ് വേര്‍ സ്‌കില്ലിലും പരിശീലനം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മൈനേജ്‌മെന്റ് കേരള സ്റ്റേറ്റ് അസിസ്റ്റന്റ കോ ഓഡിനേറ്റര്‍ സരോജ്, അക്ഷയ ജില്ലാ കോഡിനേറ്റര്‍ എം. ഫിറോസ്, അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാരായ ഷീബ., പ്രജിഷ, മനീഷ്, ജിതിന്‍രാജ് രേഖ എന്നിവര്‍് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍്കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *