പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം; സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ചണ്ഡീഗഢ്: പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയ വിദ്യാര്‍ത്ഥിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് പാസാകാന്‍ പകരം വിദ്യാര്‍ത്ഥിയെ വെച്ച്‌ പരീക്ഷ എഴുതിക്കാം എന്നായിരുന്ന പ്രിന്‍സിപ്പാളിന്റെ വാഗ്ദാനം.

സ്കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സ്കൂളിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ട് യുവതികളും ഇയാളെ സഹായിച്ചിരുന്നു. അവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മകളെ പത്താം ക്ലാസ് പരീക്ഷയില്‍ ജയിപ്പിക്കുന്നതിനായി 10,000 രൂപ പ്രിന്‍സിപ്പാളിന് നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തയ്യാറായിരുന്നു. പരീക്ഷയുടെ സമയത്ത് കുട്ടിയെ ബന്ധുവിന്റെ വീട്ടില്‍ മാറ്റി നിര്‍ത്തണമെന്നും മറ്റൊരു കുട്ടിയെക്കൊണ്ട് പരീക്ഷ എഴുതിക്കാം എന്നും പ്രിന്‍സിപ്പാള്‍ പിതാവിനോട് പറഞ്ഞു.

പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി നിര്‍ത്തി. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായ വിവരം പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *