കതിരൂര്‍ മനോജ് വധം: പി ജയരാജിനെതിരെ സി ബി ഐ

കൊച്ചി: കതിരൂര്‍ മനോജിവെ വധിച്ച കേസിലെ മുഖ്യസൂത്രധാരകന്‍ പി ജയരാജനാണെന്ന് സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലൂണ് ജയരാജനെതിരെ പരാമര്‍ശമുള്ളത്. കൊലയാളികളുമായി പി.ജയരാജനുളള ബന്ധത്തിന് കൃത്യമായ തെളിവകള്‍ ലഭിച്ചതായും നാല് പേജുളള സത്യവാങ്മൂലത്തില്‍ പറയുന്നു. തന്നിലേക്ക് അന്വേഷണമെത്തുമ്പോള്‍ പാര്‍ട്ടിയെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് അനിവാര്യമാണെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു. നിരവധി മൃഗീയമായ കേസുകളില്‍ പി.ജയരാജന് പങ്കുളളതായും സത്യവാങ്്മൂലത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *