സി.ബി.ഐക്കെതിരെ പിണറായി

ചെങ്ങന്നൂർ (ആലപ്പുഴ): പി.ജയരാജനെതിരെ സി.ബി.ഐ. സത്യവാങ്്മൂലം നല്‍കിയതിന് പിന്നാലെ പിണറായി വിജയന്‍ സി.ബി.ഐക്കെതിരെ രംഗത്തെത്തി. സി.ബി.ഐ അസംബന്ധങ്ങലുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാമെന്ന ചിലരുടെ ധാരണ ശരിയല്ല. നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിട്ടും തെരഞ്ഞെടുപ്പിനെ നേരട്ട പാര്‍ട്ടിയാണ്  സി.പി.എം. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസില്‍ സി.ബി.ഐയോ കോടതിയോ ഒന്നും പറയുന്നില്ല. സി.ബി.ഐ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി യുടെ നിര്‍ദ്ദേശ പ്രകാരമാണ്.അദ്ദേഹം ആരോപിച്ചു.

മദ്യ നയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മിസോറാം പോലുളള സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന സമ്പൂര്‍ണ്ണ മദ്യനയം പിന്‍വലിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്. ഹരിയാനയിലും, കര്‍ണ്ണാടകയിലും മദ്യലോബിയും കോണ്‍ഗ്രസ്സും തമ്മിലുളള ബന്ധം മറനീക്കി പുറത്ത് വന്നിരിക്കയാണ്. ഇതൊന്നും രാഹുല്‍ ഗാന്ധിക്കറിയില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളോട് ചോദിച്ച് മനസ്സിലാക്കണം. സ്വന്തം പാര്‍ട്ടിയുടെ മദ്യ നയം വ്യക്തമാക്കിയതിന്ന് ശേഷം  സി പി എമ്മിന്റെ മദ്യനയം രാഹുല്‍ ഗാന്ധി അന്വേഷിച്ചാല്‍ മതി എന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *