ആട് അറസ്സില്‍

റായ്പൂര്‍(ഛത്തീസ്ഗഡ്) : ആട് ആന്റണിയെയല്ല, സാക്ഷാല്‍ ആടിനെയാണ് അനുമതിയില്ലാതെ ജഡജിയുടെ വീട്ടുവളപ്പില്‍ പ്രവേശിച്ചതിന് അറസ്‌റ് ചെയ്തത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമാണ് ആടിനുമേല്‍ ചുമത്തിയിരിക്കുന്നത്. ആടിന്റെ ഉടമയും തുല്യ ശിക്ഷ അനുഭവിക്കേണ്ടി വരും. തിങ്കളാഴ്ചയാണ് അസാധാരണത്തില്‍ അസാധാരണമായ ഈ സംഭവം നടക്കുന്നത്. സംസ്ഥാന തലസ്താനമായ റായ്പ്പൂരില്‍ നിന്നും 350 കിലോ മീറ്റര്‍ ദുരത്തുളള ചെറിയ നഗരത്തിലാണ് സംഭവം. സിനിയര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഹെമന്ത്് രാട്രയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ആടിനേയും ഉടമ അബ്ദുല്‍ ഹസനേയും പോലിസ അറസ്റ്റുചെയ്തു.
ആട് തുടര്‍ച്ചയായി പല തവണ ജഡജിന്റെ വീട്ടിലേക്ക് അതിക്രമി്ച്ചു പ്രവേശിച്ചതായും ഇരുമ്പ് ഗേറ്റ് ചാടികടന്നതായും പോലിസ് പറഞ്ഞു. ”ജഡ്ജിന്റെ പ്യുണ്‍ നിരന്തരം ആടിന്റ ഉടമയോട് പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തത കാരണമാണ് തങ്ങള്‍ ആടിനേയും ഉടമയേയും അറസ്‌റ് ചെയ്തതെന്നും പോലിസ് പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായല്ല മിണ്ടാപ്രാണികള്‍ക്കെതിരെ കേസെടുക്കുന്നത്. നേരത്തെ മുംബൈക്കടുത്ത് ഒരു തത്തയക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *