ദല്‍ഹി: തിങ്കളാഴ്ച ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് മുന്നണി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഖ്യകക്ഷികള്‍ രംഗത്തുവരികയായിരുന്നു. ” ഈ സര്‍ക്കാര്‍ നമ്മുടേതാണോയെന്ന് സംശയമുണ്ട്” എന്നായിരുന്നു ശിവസേന നേതാവ് സഞ്ചെയ് റൗത്ത് ഉയര്‍ത്തിയ അതൃപ്തി. തുടര്‍ന്ന് ദലിത് വിദ്യാര്‍ത്ഥി രോഹിത് വെന്‍മുലയുടെ മരണത്തെ സര്‍ക്കാര്‍ കൈകാര്യചെയ്തത് ശരിയായ രീതിയില്ലെന്നും ദലിത് വിഷയത്തില്‍ ഒട്ടും മര്യാദ പുലര്‍ത്തിയില്ലെന്നും ആരോപിച്ച് റിപബ്ലിക് പാര്‍ടി ഓഫ് ഇന്ത്യയുടെ നേതാവ് രാംദാസ് അദാലവെ രംഗത്തെത്തി.
പഞ്ചാപ് ഉപമുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ സുഖ്ബീര്‍ സിംങിന്റെ പിണക്കം മുന്നണി യോഗം ചേരുന്നതിലെ പ്രധാനമന്ത്രിയുടെ കാലവിളംബത്തെപറ്റിയായിരുന്നു. വാജപെയ്ക്ക് മുന്നണി യോഗം വിളിച്ചുചേര്‍ക്കാന്‍ അഞ്ചുമിനിട് മതിയെന്നായിരുന്നു ബാദലിന്റെ പരാമര്‍ശം. നരേന്ദ്രമോഡിക്ക് മുന്നണിയോഗം വിളിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നു. പ്രമുഖ ദേശീയ ദിനപത്രമായ ഇന്ത്യന്‍ എക്‌സപ്രസിനെ ഉദ്ധരിച്ചാണ് ബാദല്‍ വിമര്‍ശനം ഉന്നയിച്ചത്.
നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് ഭരണ രീതിക്കെതിരെയുളള അവസാനത്തെ മുറുമുറപ്പാണ് കഴിഞ്ഞ മുന്നണിയോഗത്തില്‍ പ്രതിഫലിച്ചത്. മന്ത്രാലയങ്ങളുടെ സ്വാതന്ത്ര്യം കുറച്ച് ഉദ്യോഗസ്ഥരെ ഭരിച്ചുകൊണ്ടുളള ഭരണം വിപരീതഫലമാണുണ്ടാക്കുന്നതെന്ന് ഇതിനകം തന്നെ ഏറെ വിമര്‍ശിക്കപെട്ടിരുന്നു. പ്രതിപക്ഷവുമായി ഒത്തിണങ്ങി ബില്ലുകള്‍ പാസാക്കാനാവാത്തതും വിമര്‍ശന വിധേയാമായിട്ടുണ്ട്. എന്നാല്‍ വാജ്‌പേയ് മന്ത്രിസഭക്ക് ഇത്രയും ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഉറച്ചഭരണം കാഴ്ചവെയക്കാന്‍ അദ്ദേഹത്തിനായിരുന്നു. കേന്ദ്രസര്‍ക്കാറിനെതിരെയുളള ക്വിക്ക് വെരിഫിക്കേഷനാണ് ഇപ്പോള്‍ മറനീക്കി മുന്നണി യോഗത്തില്‍ പ്രകടമായത്. ഇത് ബി.ജെ.പിക്ക് ഒരു മുന്നറിയപ്പുകൂടിയാണെന്നാണ് വിലയിരുത്തല്‍. 2019 വരെ നിലനില്‍ക്കാന്‍ മാത്രം മെയ്്‌വഴക്കം ഭരണകര്‍ത്താക്കള്‍ക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സമയമായിരിക്കുന്നു.
