തിരഞ്ഞെടുപ്പ് കഴിഞ്ഞ് തമ്മിലടി തുടരാം

തിരുനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കേണ്ട സമയമല്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം തമ്മിലടിതുടരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെ പി സി സി വിശാല എക്‌സിക്യൂട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുതിര്‍ന്ന നേതാക്കള്‍ എല്ലവരും നല്ല കഴിവുളളലവരാണ് . ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എവ്വാവരും ഓന്നിക്കുമ്പോഴാണ് കഴിവ് വര്‍ദ്ധിക്കുന്നതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.  കോണ്‍ഗ്രസ്സ് ഒരു കുടുംബമാണ്. ഒരു കുടുംബത്തെപോലെ എല്ലാവരും പെരുമാറണം. തിരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ മാസം മാത്രമാണുളളത്. അത് വരെയും ഒറ്റകെട്ടായി നില്‍ക്കണം . അത് കഴിഞ്ഞ് താനും വരാം നിങ്ങളുടെ വഴക്ക് കേള്‍ക്കാനെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ശേഷിയില്ല. കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സിനെ സാധിക്കുകയുളളു. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ച് നിന്ന് അടുത്ത അഞ്ച് വര്‍ഷവും കൂടി കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *