സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അധികരിച്ച് നടത്തുന്ന പ്രഭാഷണ പരമ്പര

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അധികരിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. കാലത്ത് 10 മണിക്ക് അക്ഷരം കാമ്പസിലെ രംഗശാലയില്‍  വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന്  ‘പരിസ്ഥിതിയുടെ വീണ്ടെടുക്കല്‍’ എന്ന വിഷയത്തില്‍ ഡോ. സുശാന്ത് (സയന്റിസ്റ്റ്, സി.ഡബ്ല്യൂ.ആര്‍.ഡി.എം), 2 മണിക്ക് ‘ഗവേഷണ രീതിശാസ്ത്ര’ ത്തെക്കുറിച്ച് ഡോ. കെ.ജി. ദിലീപ് (കാലടി സംസ്‌കൃത സര്‍വകലാശാല) എന്നിവര്‍ പ്രഭാഷണം നടത്തും.

15 ന് 10 മണിക്ക്  ബാഗ്ലൂര്‍ സര്‍വകലാശാലയിലെ ഡോ. ആര്‍ രാജേഷ് ‘ആധുനിക വല്‍ക്കരണ’ ത്തെക്കുറിച്ചും രണ്ട് മണിക്ക് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഡോ. ജി. രാമതീര്‍ത്ഥം ‘കാര്‍ഷിക സമൂഹവും ഘടനയും’ എന്ന വിഷയത്തിലും പ്രസംഗിക്കും. മാര്‍ച്ച് ഒന്നിന് രണ്ട് സെഷനുകളിലായി  പ്രൊഫ. ജേക്കബ് ജോണ്‍ കട്ടക്കയം, (മലയാളസര്‍വകലാശാല), ഡോ. സജി. പി. ജേക്കബ് എന്നിവര്‍ യഥാക്രമം ‘പ്രായമേറുന്ന ജനസമൂഹം’, ‘സോഷ്യോളജിയുടെ ശാസ്ത്രീയ സ്വഭാവം’ എന്നീ വിഷയങ്ങളില്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *