പത്തനംതിട്ട: സി പി ഐ എമ്മിനു നേരെ സിബിഐയെ ഉപയോഗിച്ച് നടത്തുന്ന ആക്രമണം നടത്തുന്നതിന് തെളിവാണ് ആര്‍ എസ്സ് എസ്സ് അമിത് ഷായ്ക്ക് അയച്ച കത്തെന്ന് പിണറായി വിജയന്‍. ആര്‍ എസ്സ് എസ്സിന്റെ തിരക്കഥ അനുസരിച്ചാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ എസ്സ് എസ്സിന്റെ കത്തിലെ വാചകങ്ങള്‍ ഇആക അതുപോലെ കേസില്‍ ഉപയോഗിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി സി ബി ഐ അധപതിച്ചിരിക്കുന്നു. നാളെ ആര്‍ക്കു നേരെയും ഇത്തരം അന്വേഷണം വരാം എന്നതിനതിനാല്‍ പൊതു സമൂഹം ഇത് തിരിച്ചറിയണം…… സാങ്കല്‍പ്പിക കഥകള്‍ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചാല്‍ രാജ്യം എവിടെ എത്തുമെന്നും പിണറായി ചോദിച്ചു…
നിയമ സഭയില്‍ പ്രതിപക്ഷ നേതാവിനെ തടയാന്‍ ശ്രമിക്കുന്നത് ബോധപൂര്‍വമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ബജറ്റിലെന്താണ് സംഭവിക്കുന്നതെന്ന് നിയമസഭയില്‍ കാണാം എന്നും പിണറായി പത്തനംതിട്ടയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞ് കോണ്‍ഗ്രസില്‍ കലഹം ആകാം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസിന് പാര്‍ട്ടിയായി നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
30 മണ്ഡലങ്ങളിലല്ല 10 മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശ്രമമാണ് ബി ജെ പി – ആര്‍എസ്സ് എസ്സ് നീക്കം നടത്തുന്നത് ‘എന്ന് ചോദ്യത്തിനുത്തരമായി പിണറായി പറഞ്ഞു.
കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യം ഇവിടെ വിലപ്പോകില്ല:
റബ്ബര്‍ കേരളത്തില്‍ സംഭരിക്കാനാണ് അവസരം ഉണ്ടാകേണ്ടത്. അന്താരാഷ്ട്ര കരാറാണ് റബര്‍ കര്‍ഷകരുടെ നടുവൊടിച്ചത്. റബ്ബര്‍ ഉത്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കണം.റോസിനും, പ്രതിരോധ വകുപ്പിലും ഉപയോഗിക്കണം…റബര്‍ പാല്‍ ശേഖരിച്ച് അമുല്‍ മാതൃകയില്‍ 80%. ലാഭം കര്‍ഷകര്‍ക്ക് നല്‍കണം….
എന്നും പിണറായി പത്തനംതിട്ടയില്‍ പറഞ്ഞു
