കര്‍ഷകന് തുണ, റോഡിനും ഫണ്ട്

10 പ്രധാന
റോഡുകള്‍ വികസിപ്പിക്കും.

roadതിരുവനന്തപും ചവറ കെ എം എം എല്‍-കൊട്ടിയം, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറം-ഷൊര്‍ണൂര്‍, മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂര്‍ ബൈപ്പാസ്, ഗുരുവായൂര്‍-ചാവക്കാട് റോഡ്, സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ്, കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ടം വികസനത്തിന് 100 കോടി വകയിരുത്തി. ഭൂമി ഏറ്റെടുക്കലിനാണ് ഈ തുക.

ബജറ്റില്‍ കര്‍ഷകന് പ്രതീക്ഷ

 

krishiകിലോയ്ക്ക് 150 രൂപ നിരക്കില്‍ റബര്‍ സംഭരിക്കാന്‍ 500 കോടി രൂപ വകയിരുത്തിയും 25 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം തകര്‍ന്നു കിടക്കുന്ന കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷയേകുന്നു. ഒറ്റനോട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍പെന്നത്തേതിനേക്കാള്‍ പ്രാധാന്യം ബജറ്റില്‍ നല്കിയിട്ടുണ്ട് 764.21 കോടി രൂപയാണ് കൃഷിക്ക് വകയിരുത്തിയിട്ടുള്ളത്. നീരഉല്പാദന സബ്‌സിഡിക്കായി അഞ്ചു കോടി നീക്കിവെച്ചിട്ടുണ്ട്. അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക കോളെജ് സ്ഥാപിക്കും. മൃഗസംരക്ഷണത്തിന് 290 കോടി നീക്കിവെച്ചപ്പോള്‍ ക്ഷീരവികസനത്തിന് 92.5 കോടിയും വകയിരുത്തി.അഞ്ച് ഹെക്ടറില്‍ താഴെയുള്ള കൃഷിക്കായി വൈദ്യുതി സബ്‌സിഡി നല്കുന്ന പദ്ധതിയില്‍ നാണ്യ വിളകളെയും ഉള്‍പ്പെടുത്തും. ഏലം കര്‍ഷകരുടെ വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ താരിഫ് പുനര്‍നിര്‍ണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *