സൗദിയില്‍ റമദാനില്‍ പൊതുമാപ്പ്

റിയാദ്-പുണ്യമാസമായ റമദാനോടനുബന്ധിച്ച് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിരവധി മലയാളികള്‍ക്കും ലഭിക്കും. തൊഴില്‍സംബന്ധമായ പ്രശ്്‌നങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്കാണ് പൊതുമാപ്പില്‍ മോചനം ലഭിക്കുക. വാഹനാപകടക്കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പൊതുമാപ്പനുസരിച്ചുള്ള ജയില്‍ മോചന നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും.

സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവാണ് റമദാനോടനുബന്ധിച്ച് വിദേശികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അതോടൊപ്പം പിഴയിലും ശിക്ഷാകാലയളവിലും ഇളവുകള്‍ നല്‍കാനും രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ ഒടുക്കേണ്ടവര്‍ പണമില്ലാത്തതിന്റെ പേരില്‍ തടവില്‍ കഴിയുന്നുണ്ടെങ്കിലും പിഴ ഒഴിവാക്കി കൊടുക്കും. ചില കേസുകളില്‍ ശിക്ഷാകാലാവധി പകുതിയായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്. സൗദി പൗരന്‍മാര്‍ക്ക് പിഴകളില്‍ ഇളവ് അനുവദിക്കില്ല.

അതേസമയം,കൊലപാതകം,വ്യഭിചാരം,മനുഷ്യക്കടത്ത്,ബാലപീഢനം,ഭീകരപ്രവര്‍ത്തനം,മന്ത്രവാദം,ചികില്‍സാ തട്ടിപ്പ് തുടങ്ങി വിവിധ കേസുകളില്‍ തടവില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *