കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌ ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യെച്ചൂരിയെത്തുന്നത്.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടന്ന സിപിഎമ്മിന്‍റെ ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ അനുമതിയോടെയാണ് യെച്ചൂരി കര്‍ണാടകയിലെത്തുന്നത്.

അംഗങ്ങള്‍ക്കുള്ള ചുമതതലകള്‍ തീരുമാനിക്കുന്നതിനുള്ള പി ബി യോഗം ദില്ലിയില്‍ പുരോഗമിക്കുകയാണ്. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി, വോട്ടെടുപ്പിനിടെയുണ്ടായ അതിക്രമങ്ങള്‍, കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *