ലയണല്‍ മെസ്സിക്ക് അഞ്ചാം തവണയും ഗോള്‍ഡന്‍ബൂട്ട് പുരസ്‌കാരം

കാംപ്നൗ: ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി അഞ്ചാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായി. ലാ ലിഗയിലെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ വിജയിച്ചതിന് പിന്നാലെയാണ് മെസ്സി വീണ്ടും സുവര്‍ണ പാദുകമണിഞ്ഞത്. സീസണില്‍ 34 ഗോളുകളോടെ 68 പോയിന്റുകള്‍ നേടിയിട്ടുണ്ട് മെസ്സി.

ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെയും ടോട്ടനം താരം ഹാരി കെയിനേയും പിന്നിലാക്കിയാണ് മെസ്സി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 68 പോയിന്റ് തന്നെ നേടിയ സല മെസ്സിയേക്കാള്‍ രണ്ടു ഗോളുകള്‍ കുറഞ്ഞതാണ് അദ്ദേഹത്തിന് വിനയായത്. 30 ഗോളുകളാണ് കെയിന്‍ നേടിയിരിക്കുന്നത്.

2010,2012,2013,2017 എന്നീ വര്‍ഷങ്ങളിലും മെസ്സി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചു തവണ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ താരവും മെസ്സിയാണ്.

Leave a Reply

Your email address will not be published. Required fields are marked *