മലപ്പുറം: മെട്രോമാന് ഇ.ശ്രീധരന് നഗരവികസനത്തിന്റെ പുതിയ ദൗത്യം. തിരൂര്‍ നഗരത്തിന് സമഗ്ര മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുന്നതിനായാണ് നഗരസഭ അദ്ദേഹത്തിന്റെ സഹായം തേടിയിരിക്കുന്നത്. തിരൂര്‍ നഗരസഭയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇ.ശ്രീധരന്. നഗരവികസനത്തിനായി പുതിയ പദ്ധതികള്‍ അദ്ദേഹം നിര്‍ദേശിക്കും. തിരൂരില്‍ പുതിയ വികസന പദ്ധതികള്‍ക്ക് ഇടതുപക്ഷ മുന്നണി നഗരസഭാ ഭരണസമിതി രൂപം നല്കി വരികയാണ്. പദ്ധതികളെ കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്താന്‍ ശ്രീധരന് കഴിഞ്ഞ ദിവസം തിരൂരില്‍ എത്തിയിരുന്നു.നഗരസഭാ ചെയര്മാന് അഡ്വ. എസ് ഗിരീഷ് അടക്കമുള്ള മുനിസിപ്പല്ഭരണസമിതി അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിപുലമായ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇ ശ്രീധരന്റെ സാന്നിധ്യത്തില്‍ വികസന സെമിനാര്‍ നടത്തും. നഗരവികസനത്തിന്റെ രൂപരേഖ ശ്രീധരന് സെമിനാറില്‍ അവതരിപ്പിക്കും.നഗരസഭയുടെ തനത് ഫണ്ടിന് പുറമെ കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
