പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കണം; തോമസ് ഐസക്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവിലവര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനു മുന്നോടിയായി വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *