കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ ആവശ്യം ഹൈക്കോടതി തള്ളി. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഇതെന്ന് കോടതി വിമര്‍ശിച്ചു.
