സൗദിയിലെ മദീനയിലായിരുന്നു ലോകത്തെ നടുക്കിയ സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. പെട്ടന്നു തന്നെ അയാള്‍ ട്രക്കിന്റ മുമ്ബിലേയ്ക്ക് എടുത്തു ചാടി. യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി വെട്ടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം ഹിറ്റായതോടെ യുവാവ് പുലിവാലു പിടിച്ചിരിക്കുകയാണ്.
ട്രക്കിനു മുമ്ബില്‍ ചാടുന്നത്തിനു മുമ്ബ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇയാളെ ട്രാഫിക്ക് പോലീസ് കസറ്റ്ഡിയില്‍ എടുത്തു.
