മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലില്‍ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ്​ തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

സംഭവത്തി​​​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്​നാട്​ സര്‍ക്കാറിനോട്​ റിപ്പോര്‍ട്ട്​ തേടി​. അതിനിടെ, തൂത്തുക്കുടിയിലുള്ള സ്​റ്റെര്‍ലൈറ്റ്​ കോപ്പര്‍ മൈനിങ്​ ഇന്‍ഡസ്​ട്രിയുടെ പുതിയ പ്ലാന്‍റിന്‍റെ വിപുലീകരണം​ ഹൈകോടതി സ്​റ്റേ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *