പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന്​ ചിദംബരം

ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിതംബരം “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച്‌ അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

“ഓരോ ലിറ്ററിന്‍മേലും കേന്ദ്ര സര്‍ക്കാറിന് 25 രൂപ വരെ അധികമായി ലഭിക്കുന്നുണ്ട്​ . ഈ പണം യഥാര്‍ത്തത്തില്‍ ശരാശരി ഉപഭോക്താവില്‍ നിന്നുള്ളതാണിതെന്നും മുന്‍ ധനമന്ത്രി കുറിച്ചു.

ക്രൂഡ് ഓയിലിന്‍റെ വില ഇടിയുമ്ബോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന് ലാഭം കിട്ടുന്നുണ്ട്​. ഇത് ജനങ്ങള്‍ക്ക് നല്‍കാതെ ഓരോ ലിറ്ററിലും 10 രൂപ അധിക നികുതിയും ഈടാക്കുകയാണ്​ സര്‍ക്കാര്‍ ചെയ്യുന്നതെന്ന്​ ചിദംബരം കുറ്റപ്പെടുത്തു. ചൊവ്വാഴ്​ച ഒരു ലിറ്റര്‍ പെട്രോളിന്​ മുംബൈയില്‍ 76.87 ഉം ഡല്‍ഹിയില്‍ 84.70 ആയിരുന്നു വില. കര്‍ണാടക തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ എണ്ണകമ്ബനികള്‍ വലിയ രീതിയില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്​.

Leave a Reply

Your email address will not be published. Required fields are marked *