മെഡിക്കല്‍ കോളജില്‍ കള്ള കഫീല്‍ഖാന്റെ സഹായം ആവശ്യമില്ല; രൂക്ഷവിമര്‍ശനവുമായി വനിതാ ഡോക്ടര്‍

കോഴിക്കോട്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഡോ.കഫീല്‍ ഖാനെതിരെ രൂക്ഷ വിമള്‍ശനം ഉന്നയിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടള്‍ അമ്ബിളി കടന്നയില്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്തെത്തിയത്.

കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം എന്ന് അമ്ബിളി ഇട്ട പോസ്റ്റിലെ കമന്റുകളിലാണ് കഫീല്‍ ഖാനെ കള്ളനെന്നും കൊലപാതകിയെന്നും ആക്ഷേപിക്കുന്നത്. പോസ്റ്റിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടാണ് അമ്ബിളിയുടെ കമന്റുകള്‍.

നിങ്ങളെപ്പോലൊരു ഡോക്ടര്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ല നിങ്ങള്‍ നടത്തിയതെന്ന വിമര്‍ശനങ്ങള്‍ക്ക് അമ്ബിളി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. നിങ്ങളുടെ തരംതാണ രാഷ്ര്ടീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍, കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്ബോഴും രാഷ്ര്ടീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല.

നേരത്തെ കത്വവ പെണ്‍കുട്ടിയുടെ വിഷയത്തില്‍ അമ്ബിളിയിട്ട കമന്റും വിവാദമായിരുന്നു. അമ്ബലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം? ഇനിയിപ്പൊ അമ്ബലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ എന്നായിരുന്നു അമ്ബിളിയുടെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *