ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ വാജുഭായി വാല കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. വിധാന്‍സഭക്ക് മുമ്ബിലുള്ള പ്രത്യേകവേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. കര്‍ണാടകയിലെ കോണ്‍-ജെ.ഡി.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമത്തിനും കൂടി വേദിയായി.
സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷനിരയിലെ പ്രമുഖരെല്ലാം കുമാരസ്വാമി സര്‍ക്കാറിെന്റ സത്യപ്രതിജ്ഞ ചടങ്ങില്‍ പെങ്കടുത്തു. വെള്ളിയാഴ്ച കുമാരസ്വാമി സഭയില്‍ വിശ്വാസ വോട്ട് തേടും.
കോണ്‍ഗ്രസിലെ കെ.ആര്. രമേശ്കുമാറാണ് കുമാരസ്വാമി മന്ത്രിസഭയില്‍ സ്പീക്കറാവുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. 34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു. വിശ്വാസ വോെട്ടടുപ്പിന് ശേഷമാവും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
