പള്ളികളില്‍ ഇന്ന് പ്രാര്‍ഥന

ചേളാരി- പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ വൈറസില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ദുരിത ബാധിതരെ സഹായിക്കുന്നതിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തകര്‍ കര്‍മനിരതരാവണമെന്നും ഇത് സംബന്ധമായി ഇന്ന് ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേകം ഉല്‍ബോധനവും പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *