കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുെട മൃതേദഹം ദഹിപ്പിക്കാന്‍ കൂട്ടാക്കാതിരുന്ന മാവൂര്‍ റോഡ് ശ്മശാനത്തിലെ പരമ്ബരാഗത കാര്‍മികര്‍ക്കെതിരെ കേസെടുത്തു. പരമ്ബരാഗത വിറകുചൂളയുടെ നടത്തിപ്പുകാരായ ബാബു, ഷാജി എന്നിവര്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. പുക പരക്കുമെന്നും മറ്റും പറഞ്ഞ് മെയ് 22ന് മരിച്ച അശോകെന്റയും രാജെന്റയും മൃതദേഹം സംസ്കരിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ശ്മശാനം. കാര്‍മികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നു.
തിങ്കളാഴ്ച പുലര്‍െച്ച മരിച്ച നഴ്സ് ചെമ്ബനോടയിലെ ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കവെ തീ കത്താന്‍ സഹായിക്കുന്ന ബ്ലോവര്‍ കേടായതിനെ തുടര്‍ന്ന് വളരെ സാവകാശമാണ് തീ കത്തിയത്. ഇത് മുന്‍നിര്‍ത്തി കൂരാച്ചുണ്ട് സ്വദേശി രാജെന്റ മൃതദേഹം വിറകുചൂളയില് സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, 12 മണിയോടെ മൃതദേഹം എത്തിച്ചപ്പോള്‍ പരമ്ബരാഗത ചൂളയുടെ നടത്തിപ്പുകാരായ ബാബു, ഷാജി എന്നിവര്‍ മൃതദേഹം സംസ്കരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് രാജെന്റ മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്കുതന്നെ മാറ്റി. ഉച്ചക്ക് സംസ്കരിക്കാന്‍ തുടങ്ങിയ മൃതദേഹം വൈകീട്ട് നാലു മണിയായിട്ടും കത്തിത്തീര്‍ന്നിരുന്നില്ല.
ഇതിനിടെയാണ് ചെക്യാട് സ്വദേശി അശോകെന്റ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കാനാവാത്തതോടെ നഗരസഭ ഹെല്‍ത്ത് ഒാഫിസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ ജില്ല കലക്ടര്‍ യു.വി. ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുമായി ചര്‍ച്ചചെയ്ത് സ്വകാര്യ ഏജന്‍സിയായ െഎവര്മഠത്തെ ബന്ധപ്പെട്ട് ശ്മശാന വളപ്പില്‍ പ്രത്യേക ചൂള ഒരുക്കി മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ചതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
