കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്. കേസ് ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ വരാപ്പുഴക്കേസില്‍ തന്നെ പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്നാണ് എസ്ഐ ദീപക് കോടതിയില്‍ വ്യക്തമാക്കിയത്.
