എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാകമ്മിറ്റിയിലേക്ക് ആദ്യമായൊരു ട്രാന്‍സ്‌ജെന്‍ഡര്‍

തൃശൂര്‍: കേരള ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി ഒരു മുഖ്യധാര വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട നന്ദനയെയാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എസ്‌എഫ്‌ഐ ചരിത്രം കുറിക്കുന്നത്.

‘മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍’ എന്ന് ആഹ്വാനം ചെയ്താണ് എസ്‌എഫ്‌ഐ നന്ദനയെ തിരഞ്ഞെടുത്തത്. എസ്‌എഫ്‌ഐ നാല്‍പ്പത്തിനാലാമത് ജില്ലാ സമ്മേളനത്തിലാണ് നന്ദന തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ് നന്ദന. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും എസ്‌എഫ്‌ഐയുടെ ആദ്യ മെമ്ബര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയാണ് നന്ദന.

Leave a Reply

Your email address will not be published. Required fields are marked *