ഇന്ധനവില: മോദിയെ ഫ്യുവല്‍ ചലഞ്ചിന്​ വെല്ലുവിളിച്ച്‌​ രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന്​ വെല്ലുവിളിച്ച്‌​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലുടെയായിരുന്നു രാഹുലി​​െന്‍റ വെല്ലുവിളി. വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നെസ്സ്​ ചലഞ്ച്​ മോദി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്​. ഇതാ മോദിക്കായി ത​​െന്‍റ വക ചലഞ്ച്​. ഇന്ധനവില കുറക്കുക അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോദിയെ കൊണ്ട്​ കോണ്‍ഗ്രസ്​ അത്​ ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന്​ രാഹുല്‍ ട്വിറ്ററില്‍ ​കുറിച്ചു.

വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നെസ്സ്​ ചലഞ്ച്​ പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്ന ഫിറ്റ്​നെസ്​ ചലഞ്ചിന്​ ആദ്യം തുടക്കമിട്ടത്​ ​കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്​. സ്വയം വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവെച്ച്‌​ കോഹ്​ലി, സൈന, അനുഷ്​ക ശര്‍മ്മ, ഹൃത്വിക്​ റോഷന്‍ എന്നിവരെയാണ്​ അദ്ദേഹം ഫിറ്റ്​നെസ്​ ചലഞ്ചിന്​ വെല്ലുവിളിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *