കോഴിക്കോട് ജില്ലയില്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം

കോഴിക്കോട് > കോഴിക്കോട് ജില്ലയില്‍ മെയ് 31 വരെയുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ കളക്ടറുടെ നിര്‍ദേശം. പിഎസ്‌സി , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയാണ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിര്‍ദേശത്തിന്റെ പശ്ചാതലത്തില്‍ ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊലീസ് വകുപ്പിലെ വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നിപ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മെയ് 31 വരെ കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ പൊതുപരിപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രാതാ പരിപാടികള്‍ എന്നിവക്ക് കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *