വയനാട്ടില്‍ പനമരത്തും തോമാട്ടു ചാലിലുമായി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ പനമരത്തും തോമാട്ടു ചാലിലുമായി രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്‍ പ്രീത ദമ്ബതികളുടെ മകന്‍ ശ്യാം (23) വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റായിരുന്നു മരിച്ചത്.

തോമാട്ടുചാലില്‍ പോക്കാട്ടില്‍ മത്തായിയെ (70) വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരം ഭാഗികമായി കരുവാളിച്ച നിലയിലായിരുന്നു. രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റബിലൈസറില്‍ നിന്ന് പ്ലഗ് ഊരാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചതാകാം മരണകാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *