നിപ്പാ വൈറസ്: മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേരും. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, എ കെ.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്‌ട്രേറ്റില്‍ ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *