കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാമ്ബ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യിത്ത് കോഴിക്കോട് കണ്ണംപറമ്ബ് ശ്മശാനത്തില്‍ ഖബറടക്കി. ജില്ല ഭരണകൂടത്തിെന്റയും ആരോഗ്യവകുപ്പിെന്റയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് ഖബറടക്കല്‍ ചടങ്ങിലും നമസ്കാരത്തിലും പെങ്കടുത്തത്.
വൈറസ് പരക്കാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്ച രാവിലെ മരിച്ച മൂസയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഇതിനാലാണ് നഗരത്തിലെ കണ്ണംപറമ്ബ് ശ്മശാനത്തില്‍ മറവ് ചെയ്യാന്‍ തീരുമാനിച്ചത്. ഇത്തരം മൃതദേഹം സംസ്കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രോേട്ടാക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു സംസ്കാര ചടങ്ങ്.
വായു കടക്കാത്ത ഇരട്ട കവറില്‍ പൊതിഞ്ഞ് പത്തടി താഴ്ചയുള്ള ഖബറില്‍ മറമാടാനായിരുന്നു അധികൃതരുടെ നിര്‍ദേശം. ഇതിനാല്‍ ആറടി താഴ്ചയുള്ള ഖബര്‍ നാലടി കൂടി കുഴിച്ച് കല്ല്വെച്ച് പടവ് ചെയ്താണ് ഖബരൊരുക്കിയത്. ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം കടുത്ത സുരക്ഷാ സംവിധാനവുമൊരുക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കണ്ണംപറമ്ബ് ഖബര്സ്ഥാെന്റ കവാടത്തിലെത്തിച്ച മൃതദേഹം കോഴിക്കോട് കോര്പറേഷന് ഹെല്‍ത്ത് ഒാഫിസര്‍ ഡോ. ആര്.എസ്. ഗോപകുമാറും സഹ ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളായ നാലുപേരും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇവരൊക്കെയും അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്ത്രവും ഗ്ലൗസും മാസ്കും എല്ലാം ഉപയോഗിച്ചിരുന്നു.
മൃതദേഹത്തിന് അഞ്ച് മീറ്റര്‍ അകലെ നിന്നാണ് മയ്യിത്ത് നമസ്കാരവും പ്രാര്‍ഥനയും നടത്തിയത്. മൂസയുടെ അവശേഷിക്കുന്ന മകന് മുത്തലിബും സഹോദരന് മൊയ്തുവും ഉറ്റ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. കണ്ണംപറമ്ബ് പളളി കമ്മിററി ഭാരവാഹികള്‍ ചടങ്ങിന് എല്ലാ സൗകര്യങ്ങളും ചെയ്ത് അവസാനം വരെ ഉണ്ടായിരുന്നു.
