ചെങ്ങന്നൂര്‍: ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണ കൂടങ്ങള്‍ കണ്ണടക്കുമ്ബോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്നും ചെങ്ങന്നൂരില്‍ ഈ വികാരം പ്രതിഫലിക്കുമെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിനം പ്രതിയുള്ള ഇന്ധന വില വര്‍ധന നമ്മുടെ രാജ്യത്തിന്റെ സാമ്ബത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതമാണുണ്ടാക്കിയത്. നോട്ട് പിന്‍ലവിക്കലും അവധാനതയില്ലാതെ ജിഎസ്ടി നടപ്പാക്കിയതും രാജ്യത്തെ പിന്നോട്ട് നയിച്ചു. കേരളത്തില്‍ ദളിത് പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ഹളും വര്‍ധിച്ചു.
സര്‍ക്കാരുകള്‍ വികസനം കൊണ്ടു വരുമ്ബോള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്താകണം. കേരളത്തിലെ കാര്‍ഷിക മേഖല ഇന്ന് വലിയ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകെ ബിജെപിയെ ജനങ്ങള്‍ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. മതേതര കക്ഷികളുടെ ഭിന്നിപ്പ് ബിജെപി മുതലെടുക്കുകയാണ്. കര്‍ണ്ണാടകയില്‍ എല്ലാ പ്രതികൂല ഘടകങ്ങളെയും വകഞ്ഞുമാറ്റി മതേതര കക്ഷികള്‍ അധികാരത്തില്‍ വന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
