നി​പ്പാ: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് സ​ര്‍​ക്കാരിനോ​​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​പ്പാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​തെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി​യും ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മോ​ഹ​ന​ന്‍ വൈ​ദ്യ​രും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യ​ണം. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച്‌ തി​ങ്ക​ളാ​ഴ്ച വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നി​പ്പാ വൈ​റ​സ് ബാ​ധ​യെ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര മ​രു​ന്നു​ക​മ്ബ​നി​ക​ളു​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, പേ​രാ​മ്ബ്ര​യി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വ​വ്വാ​ല്‍ ക​ടി​ച്ച മാ​മ്ബ​ഴ​വും ചാ​മ്ബ​ക്ക​യു​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ ക​ഴി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍ പ്ര​ച​രി​പ്പി​ച്ച​ത്.​ കേ​ര​ള സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ പ​രാ​തി​യി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *