നിപ വൈറസ്; ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരണം; പിന്നെന്ത്?

കോഴിക്കോട്: ( 25.05.2018) നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്ബിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയുടെ കാരണം എന്താണെന്ന ചോദ്യം അവശേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *