മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മെയ് 28 വരെ അതിതീവ്ര മഴ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മു്ന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഘലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകള്‍ ,ചാലുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത്.മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *