ത്രിശങ്കുവില്‍ വെള്ളാപ്പള്ളി

കാബാ യോഷി

തിരുവനന്തപുരം: ആശയരാഷ്ട്രീയത്തില്‍ നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറി വെള്ളാപ്പള്ളി. എസ് എന്‍ ഡി പി എന്ന സംഘടനയുടെ ശക്തിയില്‍ മുളപൊട്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വെള്ളാപ്പള്ളിയെ കൈവിടുകയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഇടതുവലതുമുന്നണികള്‍. കേന്ദ്രത്തില്‍ ഭരണം പിടിച്ച ബി ജെ പി നേതൃത്വത്തിലുള്ള യു പി എ കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാന്‍ കണ്ടെത്തിയ വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസിനെ ഏതാണ്ട് കൈവിട്ടതോടെയാണ് അവസരവാദ രാഷ്ട്രീയമെന്ന പ്രതിരോധത്തിലേക്ക് ഇറങ്ങാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇരുമുന്നണികളെയും മാറിപ്പരീക്ഷിക്കുന്ന സാഹചര്യത്തില്‍ ഭരണതുടര്‍ച്ചയെന്ന ആഗ്രഹവുമായി ഭരണകാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളാണോ വെള്ളാപ്പള്ളിയുടെ എങ്ങുമെത്താത്ത രാഷ്ട്രീയ പാര്‍ട്ടി മോഹത്തിന് പിന്നിലെന്നുമുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. ബി ജെ പിയുടെ കേന്ദ്രത്തിലെ മുന്നേറ്റം കണ്ട് ആവേശം പൂണ്ട് കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പള്ളി ആദ്യ ഘട്ടത്തില്‍ ബി ജെ പിയെ ബി ജെ ഡി എസിന്റെ രണ്ടാം കക്ഷിയായി കണ്ടുള്ള നീക്കമാണ് നടത്തിയത്. എന്നാല്‍ അന്നുമുതല്‍ വെള്ളാപ്പള്ളിയുടെ അതിമോഹത്തെ ബി ജെ പി അല്പം ആശങ്കയോടെയാണ് കണ്ടത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനുപരി കൂടുതല്‍ സീറ്റ് വെള്ളാപ്പള്ളി വഴി കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി കേന്ദ്ര നേതൃത്വത്തിന് ആദ്യ ഘട്ടത്തില്‍. എസ് എന്‍ ഡി പി യോഗം അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളായിരുന്നു. വെള്ളാപ്പള്ളിക്ക് ഇവരെ ഒരു കൊടിക്കീഴില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് വൈകി ബി ജെ പി നേതൃത്വം മനസിലാക്കി. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി അധ്യക്ഷന്‍ അമിത്ഷായോടുമായിരുന്നു വെള്ളാപ്പള്ളിയുടെ ചര്‍ച്ചകള്‍. മാറിയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത അവസ്ഥയിലാണ് ബി ജെ പി. ഒപ്പം ഇടതു വലതുമുന്നണികളും വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞു. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ നിലനില്പ്പ് തന്നെ ഭീഷണിയിലാവുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അധികാര രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടലുണ്ടാക്കാമെന്ന മോഹത്തില്‍ നടന്ന വെള്ളാപ്പള്ളിക്കേറ്റ തിരിച്ചടി എസ് എന്‍ ഡി പി യോഗത്തില്‍ പൊട്ടിത്തെറികള്‍ സമീപ ഭാവിയിലുണ്ടാക്കുമെന്ന സൂചനയുണ്ട്. വെള്ളാപ്പള്ളി ഭയക്കുന്നതും എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാടുകളിലാണ്. എസ് എന്‍ ഡി പിയെന്ന സംഘടനയെ ഒറ്റക്ക് കൊണ്ടുപോയി ബി ജെ പി പാളയത്തില്‍ കെട്ടാന്‍ ശ്രമിച്ച വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രതിഷേധം യോഗത്തിലുണ്ട്. വെള്ളാപ്പള്ളിയെ തളയ്ക്കാന്‍ കൂടിയാണ് കടുത്ത ആര്‍ എസ് എസ് പ്രവര്‍ത്തകനായ കുമ്മനം രാജശേഖരനെ ബി ജെ പി അധ്യക്ഷനായി പാര്‍ട്ടി കേന്ദ്ര നേതൃത്വം കേരളത്തില്‍ അവരോധിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു പരീക്ഷണത്തിന് ബി ജെ പി തയ്യാറാവാത്തത്. ഉയര്‍ത്തിയിട്ടുണ്ട്. ജി ബെ പി ക്ക് കേരളത്തില്‍ ഓരു ഗ്രാമപഞ്ചായത്തില്‍ പേലും ഒരു മമ്പര്‍ പോലുമില്ലാത്ത കാലത്തും പാര്‍ട്ടിക്ക വേണ്ടി പണിയെടുത്ത നേതാക്കളെയും പ്രവര്‍ത്തകരേയും മറന്ന് പുതിയ കൂട്ട് കെട്ടും പുതിയ നേതൃത്വവും വന്നതില്‍ ബി ജെ പി യിലും കലാപം ഉയര്‍ന്നിട്ടുണ്ട്. പുതിയ നേതൃത്വത്തിനെതിരെ പ്രതിഷേധമുളളവര്‍ വെള്ളാപ്പള്ളിയടെ ബി ഡി ജെ എസ്സിലേക്ക് പോകാന്‍ തെക്കന്‍ ജില്ലകളില്‍ തയ്യാറെക്കുന്നതും ബി ജെ പി ക്ക് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *