തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും. നേമത്ത് കരമന-കളിയിക്കാവിള നാല് വരി ദേശീയപാതയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി.
മെഡിക്കല്‍ കോളജ് കവാടത്തിന് സമീപമെത്തിയ മുഖ്യമന്ത്രിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം ഉപയോഗിച്ച് മാറ്റി. പ്രതിഷേധം നടക്കുമെന്നറിഞ്ഞതിനാല് കനത്ത പൊലീസ് സന്നാഹം മെഡിക്കല്‍ കോളജ് പരിസരത്തുണ്ടായിരുന്നു.സോളാര്‍ , പാമോയില്‍ കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം.
