കോട്ടക്കുന്നില്‍ സൈക്കിള്‍ ട്രാക്ക്

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് കേന്ദ്രമാക്കി വന്ന സൈക്കിള്‍ ട്രാക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  കോട്ടക്കുന്ന് സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് നിലവില്‍ വന്നത്.  പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സൈക്കിളുകള്‍ പാര്‍ക്കിലുണ്ട്.  കോട്ടക്കുന്നിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ഈ സൗകര്യങ്ങളും ഉപയോഗിക്കാനാകും.

ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി ച്ച് ജമീല, വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാഖ്, കൗണ്‍സിലര്‍ ഹാരിസ് ആമിന്‍, ഡി ടി പി സി ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരന്‍, ഡി ടി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ മുഹ്‌സിന്‍, കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മാനേജര്‍ അന്‍വര്‍ അയമോന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *