ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കോഴിക്കോട് : പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 198/15) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 16, 17, 18 തീയ്യതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍വെച്ച് രാവിലെ ആറു മണി മുതല്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റും മാര്‍ഗനിര്‍ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കായികക്ഷമതാ പരീക്ഷാസ്ഥലത്ത് ഹാജരാവണം.

Leave a Reply

Your email address will not be published. Required fields are marked *