റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിച്ചു

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും റിട്ടേണിങ്ങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരെയും നിയമിച്ചു. മാനന്തവാടി മണ്ഡലത്തില്‍ സബ്കളക്ടര്‍ ശീറാം സാംബശിവ റാവു റിട്ടേണിങ്ങ് ഓഫീസറും (ഫോണ്‍ 04935 240222) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ്. ബിന്ദു (04935 245485) അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായിരിക്കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍ (04936 202251) റിട്ടേണിങ്ങ് ഓഫീസറും ആര്‍.ആര്‍ തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ എന്‍ (04936 260201) അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായിരിക്കും. കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി രാമചന്ദ്രന്‍ (04936 202251) റിട്ടേണിങ്ങ് ഓഫീസറും സീനിയര്‍ സൂപ്രണ്ട് പി.എ പ്രദീപ് (04936 202251) അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *