തിരുവനന്തപുരം: കരുണ എസ്‌റേറ്റിനു കരമടക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍. ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാല്‍, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങള്‍ക്കിട നല്‍കാതെയായിരിക്കും ഭേദഗതികള്‍ വരുത്തുകയെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായതായാണു വിവരങ്ങള്‍. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണു മന്ത്രിസഭാ യോഗം ഈ തീരുമാനത്തിലെത്തിയത്. വിയോജിപ്പറിയിച്ചു സുധീരന്‍ കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും പങ്കെടുത്ത യോഗത്തില്‍ പക്ഷേ, കരമടക്കാനുള്ള അനുമതി പിന്‍വലിക്കേണ്ടതില്ല എന്ന തീരുമാനമാണുണ്ടായത്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്നും ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു അന്ന് അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാല്‍ ഈ തീരുമാനത്തിനെതിരേയും കടുത്ത എതിര്‍പ്പും വിമര്‍ശനവുമായി സുധീരന്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കോണ്‍ഗ്രസ്സിലെ ഒരു ഇരു ഗ്രൂപ്പുകളും സുധീരന്റെ നിലപാടിനെതിരെ ഐക്യമാന്റിനെ സമീപിക്കാനൊരുങ്ങുകയാണ്.
